8909 രോഗികൾ, 10.34% ടി.പി.ആർ
Saturday 23 October 2021 10:35 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 8909 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. 10.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 65 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 8476 പേർ സമ്പർക്കരോഗികളാണ്.
52 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 8780 പേർ രോഗമുക്തരായി.
മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന 257 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 142 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.