കൊച്ചിക്കൽ ബ്രാഞ്ച് സമ്മേളനം നിറുത്തിവച്ചു

Sunday 24 October 2021 2:36 AM IST

മാവേലിക്കര: സി.പി.എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മിറ്റിയിലെ കൊച്ചിക്കൽ ബ്രാഞ്ച് സമ്മേളനം നിറുത്തിവച്ചു. ബ്രാഞ്ച് അംഗങ്ങളായ 16 പേരിൽ 12 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിലെ ആക്ടിംഗ് സെക്രട്ടറിയായ പൊന്നൂസിനെതിരെ കെ.എസ്. മുരുകന്റെ പേര് ഒരു വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചതാണ് തർക്കത്തിന് കാരണമായത്. 12 പേരിൽ 9 പേർ മുരുകനെ പിന്തുണച്ചു. മൂന്നുപേർ മാത്രമാണ് നിലവിലെ സെക്രട്ടറിക്ക് അനുകൂലമായി നിലപാടെടുത്തത്. തർക്കം വന്നതോടെ സമ്മേളനം നിറുത്തിവയ്ക്കാൻ സമ്മേളത്തിൽ പങ്കെടുത്ത എരിയാ കമ്മിറ്റി അംഗം നിർദ്ദേശിക്കുകയായിരുന്നു.

Advertisement
Advertisement