11കാരിയെ നിരന്തരം പീഡിപ്പിച്ച 74 കാരൻ പിടിയിൽ
Sunday 24 October 2021 1:26 AM IST
കുറിച്ചി: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന 11 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ 74 കാരനായ വ്യാപാരി പിടിയിൽ. കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനാണ് പിടിയിലായത്. കുറിച്ചിയിൽ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന പെൺകുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിച്ചു വരികയായിരുന്നു. ജൂൺ മുതൽ പെൺകുട്ടിയെ പലവിധ പീഡനങ്ങൾക്ക് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. അടുത്തിടെ പെൺകുട്ടിയുടെ ശരീരത്തിൽ അസാധാരണമായ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പരാതി നൽകിതോടെ ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.