കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും

Sunday 24 October 2021 7:53 AM IST

തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്.വഞ്ചിയൂർ കുടുംബ കോടതിയിലെ ദത്ത് നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. നാളെ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്യും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത,സഹോദരി, സഹോദരിയുടെ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

അതേസമയം സംഭവത്തിൽ വനിത-ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് നൽകിയേക്കില്ല. കൂടുതൽ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമായിരിക്കും പ്രാഥമിക റിപ്പോർട്ട് നൽകുക എന്നാണ് സൂചന.

ശിശുക്ഷേമ സമിതിയ്ക്കും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. പ്രാഥമിക റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കും എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്.

ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​ർ​ 22​ന് ​പ്ര​സ​വി​ച്ച​ ​ശേ​ഷം​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങും​ ​വ​ഴി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജ​ഗ​തി​യി​ൽ​ ​വ​ച്ച് ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​ചേ​ർ​ന്ന് ​കു​ഞ്ഞി​നെ​ ​ബ​ല​മാ​യി​ ​എ​ടു​ത്തു​കൊ​ണ്ടു​പോ​യി​ ​എ​ന്നാ​യി​രു​ന്നു​ ​അ​നു​പ​മ​യു​ടെ​ ​പ​രാ​തി.​ ​ഏ​പ്രി​ൽ​ 19​ ​ന് ​പേ​രൂ​ർ​ക്ക​ട​ ​പൊ​ലീ​സി​ലാ​ണ് ​അ​നു​പ​മ​ ​ആ​ദ്യം​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​പി​ന്നീ​ട് ​ഡി ജി പി,​ ​മു​ഖ്യ​മ​ന്ത്രി,​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി,​ ​സി ​പി എം​ ​നേ​താ​ക്ക​ൾ​ ​തു​ട​ങ്ങി​ ​പ​ല​ർ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ​ആരോപണം.