ദത്ത് വിവാദം; സർക്കാർ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും

Monday 25 October 2021 6:49 AM IST

തിരുവനന്തപുരം: പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്.സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. അതിനുശേഷമായിരിക്കും ഡി എന്‍ എ പരിശോധന അടക്കമുള്ള നടപടികള്‍.

കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം തങ്ങൾക്ക് കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്.

Advertisement
Advertisement