പെയിന്റ് വില കൂട്ടേണ്ടിവരുമെന്ന് നിർമ്മാതാക്കൾ

Tuesday 26 October 2021 3:12 AM IST

കൊച്ചി: അസംസ്‌കൃതവസ്തുക്കളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം പെയിന്റുകൾക്കും വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഇന്ത്യൻ സ്‌മാൾ സ്‌കെയിൽ പെയിന്റ് അസോസിയേഷന്റെ (ഇസ്‌പാ) കേരളഘടകം യോഗം വ്യക്തമാക്കി. 5,000ത്തോളം തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്ന 200ലേറെ ചെറുകിട യൂണിറ്റുകൾ കേരളത്തിലുണ്ട്.

ഇസ്പാ ചെയർമാൻ എൻ.എസ്. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഇൻഡിഗോ പെയിന്റ്‌സ് ഡയറക്ടർ കെ.വി. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇസ്പാ നാഷണൽ സെക്രട്ടറി വി. ദിനേശ് പ്രഭു, മുൻ ദേശീയ ചെയർമാൻ നീരവ് റവീഷ്യ, സംസ്ഥാന വൈസ് ചെയർമാൻ മനോഹർ പ്രഭു, സെക്രട്ടറി അജിത്ത് നായർ, ടി.ജി.ആർ ഗ്രൂപ്പ് ചെയർമാൻ ടി.ജി. റെജിമോൻ, ആംകോസ് പെയിന്റ് ഡയറക്ടർ എസ്. ഹരി, വാൾമാക്‌സ് പെയിന്റ് ഡയറക്ടർ വി.എ. സുശീൽ, ട്രൂകോട്ട് പെയിന്റ് ഡയറക്ടർ ടി.എം. സ്‌കറിയ, ബക്‌ളർ പെയിന്റ്‌സ് ഡയറക്ടർ സനൂജ് സ്റ്റീഫൻ, ഡോൾഫിൻ മാർക്കറ്റിംഗ് ഡയറക്ടർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement