കൊച്ചി ടു യൂറോപ്പ്: കൂടുതൽ വിമാന സർവീസുകൾ
Tuesday 26 October 2021 3:21 AM IST
നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്കുള്ള വിമാനസർവീസുകൾ ഉയർത്താൻ അന്താരാഷ്ട്ര വിമാന കമ്പനികളുമായി ചർച്ചകൾക്ക് തുടക്കമിട്ട് സിയാൽ. നിലവിൽ എയർഇന്ത്യയ്ക്കാണ് യൂറോപ്പിലേക്ക് (ലണ്ടൻ) നേരിട്ട് സർവീസുള്ളത്. ഇതിന് വൻ സ്വീകാര്യതയുമുണ്ട്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ സർവീസുകൾക്കുള്ള ചർച്ചയും നടക്കുന്നു.
നേരിട്ട് യൂറോപ്പിലേക്കുള്ള മുഴുവൻ സർവീസുകൾക്കും ലാന്റിംഗ് ഫീസ് സിയാൽ ഒഴിവാക്കും. അടുത്തവർഷത്തോടെ കൂടുതൽ സർവീസുകൾക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ.