എൻജിനിയറിംഗ്, ഫാർമസി പ്രവേശന തീയതി

Tuesday 26 October 2021 12:46 AM IST

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവർ 28 മുതൽ നവംബർ 2ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. സർക്കാർ നിയന്ത്റിത, സ്വകാര്യ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള തീയതി 30വരെ നീട്ടി. നിശ്ചിത സമയത്തിനുളളിൽ ഫീസടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കും. ഹെൽപ് ലൈൻ 0471 2525300.