തോറ്റെങ്കിലും ഹൃദയങ്ങൾ കീഴടക്കി

Tuesday 26 October 2021 3:44 AM IST

ലോ​ക​ക​പ്പി​ൽ​ ​ആ​ദ്യ​മാ​യി​ ​പാ​കി​സ്ഥാ​നോ​ട് ​ഇ​ന്ത്യ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യെ​ങ്കി​ലും​ ​ഇ​രു​ടീ​മി​ലേ​യും​ ​താ​ര​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​സൗ​ഹൃ​ദ​ ​നി​മി​ഷ​ങ്ങ​ൾ​ ​ആ​രാ​ധ​ക​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​കീ​ഴ​ട​ക്കി.​ ​വി​ജ​യ​ ​റ​ൺ​ ​നേ​ടി​യ​ ​ആ​ഹ്ലാ​ദ​ത്തി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പാ​കി​സ്ഥാ​ൻ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ക്യാ​പ്ട​ൻ​ ​ബാ​ബ​ർ​ ​അ​സ​മി​ന് ​കൈ​ ​കൊ​ടു​ത്തും​ ​മു​ഹ​മ്മ​ദ് ​റി​സ്‌​വാ​നെ​ ​കെ​ട്ടി​പ്പി​ടിച്ചും​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​അ​ഭി​ന​ന്ദി​ച്ച​ത് ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​കാ​യി​ക​ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റവും​ ​മ​നോ​ഹ​ര​ ​നി​മി​ഷ​മാ​യി.​ ​സ്പി​രി​റ്റ് ​ഓ​ഫ് ​ക്രി​ക്ക​റ്റ് ​എ​ന്ന​ ​ഹാ​ഷ്ടാ​ഗി​ൽ​ ​ഈ​ ​ചി​ത്രം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ട്രെ​ൻ​ഡാ​വു​ക​യും​ ​ചെ​യ്തു.​ ​മ​ത്സ​ര​ ​ശേ​ഷം​ ​പാ​ക് ​താ​ര​ങ്ങ​ളാ​യ​ ​ബാ​ബ​ർ​ ​അ​സം,​​​ ​ഷു​ഹൈ​ബ് ​മാ​ലി​ക്ക്,​​​ ​ഇ​മാ​ദ് ​വ​സിം​ ​എ​ന്നി​വ​രു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​മെ​ന്റ​റാ​യ​ ​എം.​എ​സ് ​ധോ​ണി​സം​സാ​രി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​വും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ആ​രാ​ധ​ക​ർ​ ​ആ​ഘോ​ഷ​മാ​ക്കി.​ ​ഇ​ന്ത്യ​യു​ടെ​ ​ബാ​റ്റിം​ഗി​നി​ടെ​ ​ഡ്രി​ങ്ക്സ്ബ്രേ​ക്കി​നി​ടെ​ ​മു​ഹ​മ്മ​ദ് ​റി​സ‌്വാ​ൻ​ ​മൈ​താ​ന​ത്തി​രു​ന്ന് ​നി​സ്‌​ക​രി​ച്ച​ ​ചി​ത്ര​വും​ ​ട്രെ​ൻ​ഡിം​ഗാ​യി.

ഇ​ന്ത്യ​ൻ​ ​ടെ​ന്നീ​സ് ​താ​രം​ ​സാ​നി​യ​ ​മി​ർ​സ​യു​ടെ​ ​ഭ​ർ​ത്താ​വും​ ​പാ​കി​സ്ഥാ​‍​ൻ​ ​സീ​നി​യ​ർ​ ​താ​ര​വു​മാ​യ​ ​ഷു​ഹൈ​ബ് ​മാ​ലി​ക്ക് ​ബൗ​ണ്ട​റി​യി​ൽ​ ​ഫീ​ൽ​ഡ് ​ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ​ ​ഗാ​ല​റി​യി​ൽ​ ​നി​ന്ന് ​ആ​രാ​ധ​ക​ർ​ ​അ​ളി​യ​ൻ​ ​എ​ന്ന് ​അ​ർ​ത്ഥം​ ​വ​രു​ന്ന​ ​ജീ​ജാ​ജി​ ​എ​ന്ന് ​ആ​ർ​ത്ത് ​വി​ളി​ച്ച​തും​ ​ഇ​തു​ ​കേ​ട്ട് ​തി​രി​ഞ്ഞ് ​നോ​ക്കി​ ​ഷു​ഹൈ​ബ് ​പു​ഞ്ചി​രി​ച്ച​തും​ മറ്റൊരു ​മ​നോ​ഹ​ര​ ​നി​മി​ഷ​മാ​യി.​ ​
സാ​നി​യ​ ​ഇ​തി​ന്റെ​ ​വീ​ഡി​യോ​ ​ട്വീ​റ്റ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.രാ​ഷ്ട്രീ​യ​പ​ര​മാ​യ​ ​വൈ​ര​ങ്ങ​ൾ​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​അ​ലി​ഞ്ഞി​ല്ലാ​താ​യ​ ​സുന്ദര​ ​നി​മി​ഷ​ങ്ങ​ൾ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​സൂ​പ്പ​ർ​ 12​ലെ​ ​ഇ​ന്ത്യ​-​ ​പാ​ക് ​മ​ത്സ​ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റ്.

കണക്കും കാര്യങ്ങളും

1​ ​-​ലോ​ക​ക​പ്പി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​പാ​കി​സ്ഥാ​ൻ​ ​ഇ​ന്ത്യ​യെ​ ​തോ​ൽ​പ്പി​ക്കു​ന്ന​ത്.പു​രു​ഷ​ ​ട്വ​ന്റി​-20​യി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​ആ​ദ്യ​മാ​യാ​ണ് 10​ ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം​ ​നേ​ടു​ന്ന​ത്.
4.​-​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​പ​ത്ത് ​വി​ക്ക​റ്റ് ​വി​ജ​യം​ ​നേടു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ടീ​മാ​ണ് ​പാ​കി​സ്ഥാൻ
152​ ​-​മു​ഹ​മ്മ​ദ് ​റി​സ്‌​വാ​നും​ ​ബാ​ബ​ർ​ ​അ​സ​മും​ ​ചേ​ർ​ന്ന് ​പു​റ​ത്താ​കാ​തെ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 152​ ​റ​ൺ​സ് ​പു​രു​ഷ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​‌​ന്ന​ ​ഓ​പ്പ​ണിം​ഗ് ​കൂ​ട്ടു​കെ​ട്ടാ​ണ്.​ ​ട്വ​ന്റി​ ​-20​ലോ​ക​ക​പ്പി​ൽ​ ​ഏ​ത് ​വി​ക്ക​റ്റി​ലേ​യും​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​കൂ​ട്ടു​കെ​ട്ട്.
2​-​ ​ട്വ​ന്റി​-20​യി​ൽ​ 10​ ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം​ ​നേ​ടി​യ​ ​റ​ൺ​ ​ചേ​സിം​ഗി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​വി​ജ​യ​മാ​ണി​ത്.
3​-​ത​വ​ണ​യാ​ണ് ​ട്വ​ന്റി​-20​യി​ൽ​ ​പാ​കി​സ്ഥാ​ൻ​ 150​തോ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​ഉ​ള്ള​ ​പാ​ർ​ട്ണ​ർ​ഷി​പ്പ് ​ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.​ ​മൂ​ന്നും​ ​അ​സ​മും​ ​റി​‌​സ്‌​വാ​നും​ ​ചേ​ർ​ന്ന് ​സൃ​ഷ്ടി​ച്ച​താ​ണ്.​ ​(197​-​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​ 2021)​​,​​​ ​(152​-​ഇ​ന്ത്യ​യ്ക്കെ​തി​രെ​ 2021​)​​,​​​ ​(150​ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ 2021​)​
79​-​ട്വ​ന്റി​-20​ ​ലോ​ക​ ​ക​പ്പ് ​അ​ര​ങ്ങേ​റ്റ​ത്തി​ൽ​ ​ഒ​രു​ ​പാ​കി​സ്ഥാ​ൻ​ ​താ​ര​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്കോ​റാ​ണ് ​റി​സ്‌​വാ​ൻ​ ​ഞാ​യ​റാ​ഴ്ച​ ​പു​റ​ത്താ​കാ​തെ​ ​നേ​ടി​യ​ 79​ ​റ​ൺ​സ്.​ ​ബാ​ബ​ർ​ ​നേ​ടി​യ​ 68​ ​റ​ൺ​സ് ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​ക്യാ​പ്ട​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്കോ​റാ​ണ്.
ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​അ​ർ​ദ്ധ​ ​ശ​ത​കം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​എ​ന്ന​ ​റെ​ക്കാ​ഡ് ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​സ്വ​ന്ത​മാ​ക്കി.​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​യു​ടേ​യും​ ​പാ​കി​സ്ഥാ​ന്റെ​യും​ ​ക്യാ​പ്ട​ൻ​മാ​ർ​ ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ദ്ധ​ശ​ത​കം​ ​നേ​ടു​ന്ന​ത് ​ആ​ദ്യ​മാ​യാ​ണ്.
22​-​ട്വ​ന്റി​-20​യി​ൽ​ ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​നി​ന്ന് ​ഇ​തു​വ​രെ​ 22​ ​വി​ക്ക​റ്റു​ക​ൾ​ ​ഷ​ഹീൻ​ ​അ​ഫ്രീ​ദി​ ​നേ​ടി​ക്ക​ഴി​ഞ്ഞു.

Advertisement
Advertisement