പോൺഹബിൽ ഈ സാറിന് എന്താണ് കാരൃമെന്ന് ചോദിക്കരുത്, വ്യത്യസ്ത രീതിയിൽ കണക്കു പഠിപ്പിച്ച് ഈ അദ്ധ്യാപകൻ ഉണ്ടാക്കുന്നത് രണ്ട് കോടി !

Tuesday 26 October 2021 12:58 PM IST

പോൺഹബ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് പോണോഗ്രഫിയെക്കുറിച്ചാണ്. എന്നാൽ പോൺഹബ് ഉപയോഗിച്ച് കണക്കു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ഉണ്ട്. തായ്‌വാൻ കാരനായ ചംഗ്ഷു എന്ന ഗണിത അദ്ധ്യാപകനാണ് ഇതിലുടെ പഠിപ്പിക്കുന്നത്. പോൺഹബിലൂടെ കണക്കു പഠിപ്പിക്കുന്ന വീഡിയോസ് പോസ്റ്റ് ചെയ്താൽ എത്ര പേർ കാണുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഒരു ദശലക്ഷം കാഴ്ചക്കാരാണുള്ളതെന്നാണ് ഉത്തരം. ഇതിലൂടെ പ്രതിവർഷം രണ്ട് കോടി രൂപ വരുമാനം ലഭിക്കുന്നു.

പോൺഹബിൽ ചംഗ്ഷു666 എന്ന വെരിഫൈഡ് അക്കൗണ്ടാണ് അദ്ധ്യാപകനുള്ളത്. ഇതുപോലുള്ള മറ്റ് വെബ് സൈറ്റുകളിൽ ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും വേണ്ടത്ര കാഴ്ചക്കാരെ ലഭിച്ചില്ല. പോൺഹബ് ഉപയോഗിക്കുന്നവരിൽ കൂടുതൽ പേരും കണക്ക് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നതെന്ന് ചംഗ്ഷു ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"കഠിനാധ്വാനം ചെയ്യുക,കഠിനാമായി പഠിക്കുക" എന്ന സന്ദേശമാണ് ചംഗ്ഷു അക്കൗണ്ടിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം ഗ്രീൻ ബോർഡിൽ ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കുകയും വ്യത്യസ്തമായ രീതിയിൽ വിശദീകരിക്കുകയും ചെയ്യുന്നു. തായ്‌വാനീസ് ഭാഷയിലാണ് ക്ലാസ്സുകൾ എടുക്കുന്നത്.

ഇനിയും കൂടുതൽ ആളുകൾ തന്റെ വീഡിയോസ് കാണണമെന്ന് ചംഗ്ഷു ആഗ്രഹിക്കുന്നു. ഇതിലൂടെ കൂടുതൽ വരുമാനം ലഭിക്കുകയും അത് തന്റെ ജീവനക്കാർക്ക് ശമ്പളം നൽകുവാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement