കനറാ ബാങ്കിന് ലാഭം ₹1,332.61 കോടി

Wednesday 27 October 2021 3:37 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​മു​ഖ​ ​പൊ​തു​മേ​ഖ​ലാ​ ​ബാ​ങ്കാ​യ​ ​ക​ന​റാ​ ​ബാ​ങ്ക് ​ന​ട​പ്പു​വ​ർ​ഷ​ത്തെ​ ​ജൂ​ലാ​യ്-​സെ​പ്‌​തം​ബ​ർ​ ​പാ​ദ​ത്തി​ൽ​ ​ര​ണ്ടു​മ​ട​ങ്ങി​ലേ​റെ​ ​വ​ള​ർ​ച്ച​യു​മാ​യി​ 1,332.61​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ലാ​ഭം​ ​രേ​ഖ​പ്പെ​ടു​ത്തി.​
2020​-21​ലെ​ ​സ​മാ​ന​പാ​ദ​ ​ലാ​ഭം​ 444.41​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​മൊ​ത്ത​ ​വ​രു​മാ​നം​ 20,793.92​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 21,331.49​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ 5,604​ ​കോ​ടി​ ​രൂ​പ​യാ​ണ് ​പ്ര​വ​ർ​ത്ത​ന​ലാ​ഭം​;​ ​വ​ർ​ദ്ധ​ന​ 21.91​ ​ശ​ത​മാ​നം.
മൊ​ത്തം​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്‌​തി​ ​(​ജി.​എ​ൻ.​പി.​എ​)​ 8.23​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 8.42​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​പാ​ദാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജൂ​ൺ​പാ​ദ​ത്തി​ലെ​ 8.50​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് ​കു​റ​ഞ്ഞു.​ ​അ​റ്റ​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്‌​തി​ ​(എ​ൻ.​എ​ൻ.​പി.​എ​)​ 3.42​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 3.21​ ​ശ​ത​മാ​ന​ത്തി​ലേ​ക്കും​ ​മെ​ച്ച​പ്പെ​ട്ടു. റീട്ടെയിൽ വായ്പയിൽ 10.46 ശതമാനവും ഭവന വായ്പകളിൽ 14.21 ശതമാനവും വളർ‌ച്ചയുണ്ട്.