ഗുസ്തി, പെഞ്ചാക്ക് സില്ല​റ്റ് മത്സരങ്ങളിൽ പൊലീസിന് സ്വർണം

Wednesday 27 October 2021 3:19 AM IST

പെഞ്ചാക്ക് സില്ല​റ്റ് വിഭാഗത്തിൽ വിജയികളായ സേനാംഗങ്ങൾ പൊലീസ് മേധാവി അനിൽ കാന്തിനോടൊപ്പം.

തിരുവനന്തപുരം: സംസ്ഥാന സീനിയർ ഗുസ്തി , പെഞ്ചാക്ക് സില്ല​റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ കേരളാ പൊലീസിന് സ്വർണം. സീനിയർ ഗുസ്തി മത്സരത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് പൊലീസ് ടീം നേടിയത്. അബ്ദുൾ റഷീദ്, ജിതിൻ കുമാർ, ജയദേവൻ, അശ്വിൻ പി.സി, അരുൺ.ബി ഗുപ്ത എന്നിവർ സ്വർണമെഡലും ഷിബു.കെ.എസ്, അരുൺ.​റ്റി.​റ്റി എന്നിവർ വെള്ളിയും നേടി. 86 കിലോഗ്രാം വിഭാഗത്തിൽ ജിതിൻ കുമാറിനുതന്നെ വെങ്കല മെഡലും ലഭിച്ചു.

പെഞ്ചാക്ക് സില്ല​റ്റ് മത്സരത്തിൽ നോബിൾ തോമസ്, ബൈജു.ആർ.എൽ, സുജിത്ത് എന്നിവർ സ്വർണവും ഗോപൻ, ഹരികൃഷ്ണൻ എന്നിവർ വെള്ളിയും നേടി. ഷാജ്.എസ്.കെ, ജുവാൻ സിറിൽ എന്നിവരായിരുന്നു പരിശീലകർ. വിജയികളും പരിശീലകരും പൊലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു. എ.ഡി.ജി.പി മനോജ് എബ്റഹാമും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement