ഉമ്മൻ ചാണ്ടി നിലത്ത് പത്രം വിരിച്ച് കിടക്കുമ്പോൾ ചെറിയാനും സുഹൃത്തുക്കളും കട്ടിലിൽ കിടന്നിരുന്ന കാലം, ആ കഥകൾ കേട്ടുള്ള ഇന്ന് വൈകീട്ടത്തെ ചായക്ക് നല്ല രുചി തോന്നിയെന്ന് സിദ്ദിക്ക് എം എൽ എ

Wednesday 27 October 2021 11:37 AM IST

ഏറെ നാളുകൾക്ക് ശേഷം ചെറിയാൻ ഫിലിപ്പുമായി വൈകീട്ട്‌ ചായ കുടിച്ച ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് ടി സിദ്ദിക്ക് എം എൽ എ. പഴയകാല സംഭവങ്ങൾ അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞതൊക്കെ ആവേശത്തോടെ കേട്ടിരിക്കുകയായിരുന്നു ടി സിദ്ദിക്ക്. ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും ലീഡർ കെ കരുണാകരനുമൊക്കെയായിട്ടുള്ള വൈകാരിക ബന്ധവും കാൽനൂറ്റാണ്ട്‌ എന്ന പുസ്തകം കെ എസ്‌ യ്‌വിനു വേണ്ടി എഴുതിയതും കുറിച്ച് നാൾ മുമ്പ്‌ പ്രതിപക്ഷ നേതാവുമായി സംസാരിച്ചപ്പോൾ 'ചെറിയാൻ ഫിലിപ്പിനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത്‌ ശരിയല്ല, ചെറിയാനോട്‌ ഒന്ന് സംസാരിച്ച്‌ നോക്കണം' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്‌ ചെറിയാനൊട് പറഞ്ഞപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു. ചെറിയാൻ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയിൽ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവേണ്ടതുണ്ട്‌ എന്ന് തോന്നിപ്പോയിയെന്നും ടി സിദ്ദിക്ക് എം എൽ എ ഫേസ് ബുക്കിൽ എഴുതി. സി.പി.എമ്മിൽ നിന്ന് ചെറിയാൻ ഫിലിപ്പ് അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ടി സിദ്ദിക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Advertisement
Advertisement