കിരണം പ്രതിരോധ ആയുർവേദ പദ്ധതി സ്വാഗതാർഹം

Thursday 28 October 2021 12:42 AM IST

കൊച്ചി: കുട്ടികളിലെ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ പദ്ധതിയായ കിരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ.

കേന്ദ്ര ആയുഷ് വകുപ്പ് അംഗീകരിച്ച പദ്ധതി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഫലപ്രദമാകും. എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന തരത്തിൽ ഫണ്ട് അനുവദിച്ച് കാര്യക്ഷമമാക്കണം. കൊവിഡ് പ്രതിരോധത്തിനുള്ള അമൃതം പദ്ധതിക്കും ചികിത്സയ്ക്കുള്ള ഭേഷജം പദ്ധതിക്കും മികച്ച ഫലം ലഭിച്ചെന്നാണ് പഠനറിപ്പോർട്ടുകൾ. കിരണം പദ്ധതിയും കൂടുതൽ ഗുണകരമാകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.

Advertisement
Advertisement