പറപറന്ന്... ' സ്‌കൂൾ തുറന്നു ട്ടോ.. '

Thursday 28 October 2021 12:02 AM IST
സ്കൂൾ തുറന്നു ട്ടോ വീഡിയോ ഗാനത്തിലെ രംഗങ്ങൾ

റിലീസ് ദിവസം വീഡിയോ കണ്ടത് 32, 000 പേർ

കോഴിക്കോട് : സ്കൂൾ തുറക്കുന്നതിന്റെ സന്തോഷവും ആവേശവും അലിയടിക്കുന്ന 'സ്കൂൾ തുറന്നു ട്ടോ...' കുട്ടിപ്പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. 32,000 പേരാണ് റിലീസായ ദിവസം ഈ വീഡിയോ ആൽബം കണ്ടത്. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളിലെത്തുന്ന കുട്ടികളുടെ ആവേശവും കൊവിഡ് മാനദണ്ഡളെ കുറിച്ചുള്ള അറിവുമാണ് കുട്ടിപ്പാട്ടിന്റെ പ്രമേയം. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ( ഡയറ്റ് ) കോഴിക്കോട് പി.എസ്.ടി.ഇ കലാവിദ്യാഭ്യാസ വിഭാഗം നടത്തിവരുന്ന കല , കുട്ടി, കുടുംബ പദ്ധതിയുടെ ഭാഗമായാണ് 'സ്‌കൂൾ തുറന്നു ട്ടോ .. ' വീഡിയോ ഗാനം പുറത്തിറക്കിയത്.

ജില്ലയിലെ കലാദ്ധ്യാപകരുടെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്. ഗാനത്തിന്റെ ആശയവും ഏകോപനവും നിർവഹിച്ചത് ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗം ലക്ചറർ മിത്തു തിമോത്തിയാണ്. സന്തോഷ് നിസ്വാർത്ഥയുടേതാണ് രചനയും സംഗീതവും നിർവഹണവും. ശിവദാസ് പൊയിൽക്കാവാണ് സംവിധാനം. പ്രമോദ് ബാബു, അഭിനന്ദ് ടി.ടി എന്നിവർ ക്യാമറയും ടി. മൻസൂർ എഡിറ്റിഗും , മുഹമ്മദ് ബഷീർ കെ എം ആനിമേഷനും നിർവഹിച്ചു. ഹാരൂൺ അൽ ഉസ്മാൻ , ഷാജി കാവിൽ , സുമേഷ് സി.ജി, പി സതീഷ് കുമാർ എന്നിവർ സർഗാത്മക നേതൃത്വം നൽകി.
ഡയറ്റ് സീനിയർ ലക്ചറർ ഡോ. ബാബു വർഗീസിന്റേതാണ് അക്കാഡമിക നേതൃത്വം. കലാദ്ധ്യാപരോടൊപ്പം കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച് എസ്. എസിലെ വിദ്യാർത്ഥികളും വീഡിയോയുടെ ഭാഗമായി. ക്ലാസ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ ഗാനം ജില്ലയിലെ വിദ്യാർത്ഥികളിലെത്തിച്ചത്. ചലച്ചിത്ര നടൻ ഇർഷാദ് അലി പ്രകാശനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement