31 വരെ മഴയ്ക്ക് സാദ്ധ്യത
Thursday 28 October 2021 12:16 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.