മുല്ലപ്പെരിയാർ: 138 അടിക്ക് സമിതി, എതിർത്ത് കേരളം

Thursday 28 October 2021 12:00 AM IST

അണക്കെട്ടിന്റെ സുരക്ഷ പ്രധാനമെന്ന് സുപ്രീംകോടതി

₹കേരളം ഇന്ന് മറുപടി നൽകണം ₹ ഉച്ചയ്ക്ക് കേസ് വീണ്ടുമെടുക്കും

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ഈ മാസത്തെ റൂൾ കർവ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പായ 138 അടിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി ശുപാർശ. തമിഴ്നാടിന് ഇത് സ്വീകാര്യമാണെങ്കിലും കേരളം വിയോജിക്കുകയും പരമാവധി ജലനിരപ്പ് സ്ഥിരമായി 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ സുപ്രീംകോടതിയെ അറിയിച്ചു

ഇതോടെ, അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഇന്ന് രാവിലെ 10.30നകം മറുപടി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 2 ന് കേസ് വീണ്ടും പരിഗണിക്കും. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാടിനെതിരെ പരിസ്ഥിതി പ്രവർത്തകൻ ഡോ. ജോ. ജോസഫ്, പാട്ടക്കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സുരക്ഷാ പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റ് എന്നിവർ സമർപ്പിച്ച ഹർജികളിലാണ്, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത്.

പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ: കേരളം

ഡാമിലെ നിലവിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ,കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചതായി ഐശ്വര്യ ഭാട്ടിയ വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ 2017,18,19 വർഷങ്ങളിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണെന്ന് കേരളത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത അറിയിച്ചു. പ്രതിമാസ റൂൾ കർവ് പ്രകാരം ജലനിരപ്പ് 142 അടി വരെയായി ഉയർത്തുകയും കൂടുതൽ മഴ പെയ്യുകയും ചെയ്താൽ പ്രതിസന്ധിയാകും. പരമാവധി ജലനിരപ്പ് 139 അടിയായി സ്ഥിരമായി നിജപ്പെടുത്തണമെന്നും വാദിച്ചു. പ്രളയത്തിന് കാരണം മുല്ലപ്പെരിയാറാണെന്ന വാദത്തിന് വസ്തുതകളുടെ പിൻബലമുണ്ടോയെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ആരാഞ്ഞു. മഴക്കാലത്ത് ഡാമുകളിലെ ജലനിരപ്പ് ഉയരുമ്പോൾ, വെള്ളം പുറത്തേക്കൊഴുകുന്നതാണ് പ്രളയത്തിന് വഴിവയ്ക്കുന്നതെന്ന് കേരളം വിശദീകരിച്ചു.

എന്നാൽ, കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും, മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും തമിഴ്നാടിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നഫാടെ വാദിച്ചു. മഴയുണ്ടായിട്ടും, ഇന്നലെ ഡാമിലെ ജലനിരപ്പ് 137.60 അടിയാണ്. സാമൂഹികമാദ്ധ്യമങ്ങളിൽ അനാവശ്യ പ്രചാരണങ്ങളാണ് നടക്കുന്നത്. ഉയർന്ന പരിധി 142 ആയി നിലനിറുത്തണമെന്നും ആവശ്യപ്പെട്ടു. മഴക്കാലത്ത് ജലനിരപ്പ് 139 അടിയിൽ കൂടാൻ പാടില്ലെന്ന് 2018ൽ സുപ്രീംകോടതി ഇടക്കാല വിധി പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇന്ന് വിശദമായി വാദം കേൾക്കുമെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ​ ​നാ​ളെ​ ​തു​റ​ക്കു​മെ​ന്ന് ​ത​മി​ഴ്നാ​ട്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ല്ല​പ്പെ​രി​യാ​റി​ലെ​ ​ജ​ല​നി​ര​പ്പ് ​താ​ഴ്ന്നി​ല്ലെ​ങ്കി​ൽ​ 29​ന് ​രാ​വി​ലെ​ 7​ന് ​അ​ണ​ക്കെ​ട്ട് ​തു​റ​ക്കു​മെ​ന്ന് ​ത​മി​ഴ്നാ​ട് ​അ​റി​യി​ച്ച​താ​യി​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​നി​ല​വി​ൽ​ 137.75​ ​അ​ടി​യാ​ണ് ​ജ​ല​നി​ര​പ്പ്.​ ​സെ​ക്ക​ൻ​ഡി​ൽ​ 3800​ ​ഘ​ന​യ​ടി​യാ​ണ് ​ഇ​പ്പോ​ൾ​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​ജ​ല​ത്തി​ന്റെ​ ​അ​ള​വ്.​ 2300​ ​ഘ​ന​യ​ടി​ ​ജ​ലം​ ​ത​മി​ഴ്നാ​ട് ​കൊ​ണ്ടു​ ​പോ​കു​ന്നു​ണ്ട്.​ ​ഡാം​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​കേ​ര​ളം​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​യു​ടെ​ ​പോ​സ്റ്റി​ൽ​ ​പ​റ​യു​ന്നു.