നോക്കുകൂലി ചോദിച്ചാൽ തൊഴിൽ കാർഡ് റദ്ദാക്കും

Thursday 28 October 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി തടയുന്നതിന് കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലിയുടെ പേരിൽ തൃശൂരിൽ 11 തൊഴിൽ കാർഡുകൾ റദ്ദാക്കിയ ജില്ലാ ലേബർ ഓഫീസറുടെ നടപടിയെ ഇത് സംബന്ധിച്ച്

ചേർന്ന യോഗത്തിൽ മന്ത്രി അഭിനന്ദിച്ചു. ഈ നടപടി വ്യാപകമാക്കും.

സംസ്ഥാന തലത്തിൽ തൊഴിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗവും, ഉദ്യോഗസ്ഥരെയും യൂണിയൻ നേതാക്കളെയും ഉൾപ്പെടുത്തി ജില്ലാതല യോഗവും വിളിക്കും. ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് 1978 ഭേദഗതി പരിഗണിക്കും. ഹെഡ്‌ലോഡ് രജിസ്‌ട്രേഷൻ കാർഡ് മൂന്നു ലക്ഷത്തോളം പേർ വാങ്ങിയതിൽ നിരവധി പേരിപ്പോൾ ഈ മേഖലയിലില്ലെന്ന ആരോപണമുണ്ട് . ഇക്കാര്യത്തിൽ വ്യക്തമായ കണക്കെടുപ്പിന് മന്ത്രി നിർദ്ദേശിച്ചു.

Advertisement
Advertisement