വി.ഡി.സതീശനെതിരെ വീണ്ടും ആരോപണവുമായി അൻവർ

Wednesday 27 October 2021 11:54 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മണി ചെയിൻ ആരോപണം നിയമസഭയിലും ഉന്നയിച്ച് പി.വി.അൻവർ. മണി ചെയിന്റെ ഭാഗമാവുകയോ മറ്റുള്ളവരെ അതിൽ ചേർത്തിട്ടില്ലെന്നോ സഭയിൽ പറയാമോ എന്ന് പ്രതിപക്ഷ നേതാവിന്റെ അസാന്നിദ്ധ്യത്തിൽ അൻവർ വെല്ലുവിളിച്ചു. നേരത്തെ ഇതേ ആരോപണം അൻവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് തന്റെ കൈവശം തെളിവുണ്ടെന്നും ആവശ്യമുള്ളഘട്ടത്തിൽ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.

ഇതിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. കെ.ബാബു സംസാരിക്കാനെഴുന്നേറ്റപ്പോൾ ഭരണപക്ഷത്ത് നിന്ന് ചിലർ ശബ്ദമുണ്ടാക്കി തടസപ്പെടുത്തി. ആ ഭാഗത്തേക്ക് നോക്കി ബാബു 'പോടാ' എന്ന് വിളിച്ചതോടെ വീണ്ടും ബഹളമായി. എന്നാൽ തുടർചർച്ചയിൽ ബാബു പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു.

Advertisement
Advertisement