പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി വികസനം നടപ്പാക്കും

Thursday 28 October 2021 12:07 AM IST

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം കൃത്യമായി ഉറപ്പുവരുത്തി അതിലൂടെ വികസനം നടപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് അതിനുതകുന്ന മരങ്ങൾ വച്ചുപിടിപ്പിക്കുന്നതുൾപ്പെടെ സ്വാഭാവികമായ വനസംരക്ഷണത്തിനുള്ള നയം ആവിഷ്‌കരിക്കുന്നതിനുള്ള നടപടികൾ പരിശോധനയിലാണ്. നദികൾ മലിനമാകുന്നത് തടയാൻ നടപടി സ്വീകരിക്കുന്നുണ്ട്.