ഹർജിയുമായി സേവ് കേരള ബ്രിഗേഡ്; മുല്ലപ്പെരിയാറിൽ സ്വതന്ത്ര പഠനം വേണം

Thursday 28 October 2021 12:15 AM IST

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ കാലാവധിയും ഡീ കമ്മിഷൻ തീയതിയും നിർണയിക്കാൻ സ്വതന്ത്ര ശാസ്ത്രജ്ഞരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഡാമിനെക്കുറിച്ചു പഠിക്കാൻ വിശ്വാസയോഗ്യരും നിഷ്പക്ഷരുമായ ശാസ്ത്രജ്ഞരെ ചുമതലപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണം.

ഡാമിലെ ജലനിരപ്പ് 130 അടിയാക്കി താഴ്‌ത്താൻ തമിഴ്നാടിന് നിർദ്ദേശം നൽകണം. തമിഴ്നാടിന്റെ ആവശ്യകതയും കേരളത്തിന്റെ സുരക്ഷയും മുൻനിറുത്തി ഇരു സംസ്ഥാനങ്ങളിലെയും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികൾ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.