പ്രതിഭാമരപ്പട്ടം അവാർഡ് സമർപ്പണം നാളെ
Thursday 28 October 2021 1:17 AM IST
കൊല്ലം: സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക് സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ ഏർപ്പെടുത്തിയ പ്രതിഭാമരപ്പട്ടം അവാർഡിന് ഇത്തവണ ഗാന്ധിഭവൻ കുടുംബാഗം ജി.ബി. ആൻ അർഹയായി. ഫലവൃക്ഷവും മെമന്റോയും സർട്ടിഫിക്കറ്റും 1001 രൂപ കാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. പത്തനാപുരം മൗണ്ട് താബോർ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആൻ.
എൻ.സി.സിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നാളെ വൈകിട്ട് 4ന് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് സമർപ്പിക്കും. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ. പുനലൂർ സോമരാജൻ നിർവഹിക്കും. അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കും. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി മുഖ്യാതിഥിയാവും.