പ്രാക്‌ടിക്കൽ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
Thursday 28 October 2021 3:26 AM IST
കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയൺ നടത്തുന്ന 'വീട്ടിലിരുന്ന് ചെയ്യാവുന്ന റാപ്പിഡ് പ്രാക്‌ടിക്കൽ സ്‌പോക്കൺ ഇംഗ്ലീഷ് ആൻഡ് വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക്" അപേക്ഷ ക്ഷണിച്ചു.
സ്‌കൂൾ, കോളേജ് കുട്ടികൾ, വീട്ടമ്മമാർ, തൊഴിലന്വേഷകർ തുടങ്ങി താത്പര്യമുള്ള ആർക്കും അപേക്ഷിക്കാം. പ്രായ, വിദ്യാഭ്യാസ പരിധിയില്ല. 50 ദിവസം നീളുന്നതാണ് വിദഗ്ദ്ധർ നയിക്കുന്ന പരിശീലനപരിപാടി. ഫോൺ : 8129 8217 75, വെബ്‌സൈറ്റ് : https://ncdconline.org/