മലബാർ ഗോൾഡ് ഒമാനിൽ 18-ാം ഷോറൂം തുറന്നു

Thursday 28 October 2021 3:33 AM IST

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഒമാനിൽ 18-ാം ഷോറൂം തുറന്നു. മസ്‌കറ്റിലെ റുവിയിലെ ലുലു സൂക്കിൽ തുറന്ന ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ലാറ്റ്ഫോമിൽ നിർവഹിച്ചു. 2,400 ചതുരശ്ര അടിയിൽ മലബാർ ഗോൾഡിന്റെ ഒമാനിലെ ഏറ്റവും വലിയ ഷോറൂമാണിത്.

മലബാർ ഗോൾഡ് ഒമാൻ ഡയറക്‌ടർ ഖമീസ് താനി തുനൈ അൽ മന്ദാരി, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ തുടങ്ങിയവർ സംബന്ധിച്ചു.

2010ലാണ് മലബാർ ഗോൾഡ് ഒമാനിൽ ആദ്യചുവടുവച്ചത്. ചുരുങ്ങിയ കാലത്തുനുള്ളിൽ ഒമാനിലെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പെന്ന പട്ടം ചൂടി 18 ഷോറൂമുകളും ആഭരണ നിർമ്മാണ യൂണിറ്റും ആരംഭിച്ചുവെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ആഗോള വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും കൂടുതൽ ഷോറൂമുകൾ തുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ ഒമാൻ ഷോറൂം. ഡിസംബറിനകം ഇവിടെ രണ്ടു ഷോറൂമുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement