സാഹസിക ടൂറിസത്തിൽ കേരളത്തിന് നേട്ടം
Thursday 28 October 2021 3:15 AM IST
തിരുവനന്തപുരം: സാഹസിക ടൂറിസംരംഗത്ത് സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാനുള്ള രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുള്ള സുരക്ഷാ ഗുണനിലവാര ചട്ടപ്രകാരമാണ് ടൂറിസംവകുപ്പ് ഇനി രജിസ്‌ട്രേഷൻ നൽകുക.
ടൂറിസംവകുപ്പിന്റെ കീഴിലെ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി നിയോഗിച്ച വിദഗ്ദ്ധകമ്മിറ്റി സുരക്ഷാചട്ടം തയ്യാറാക്കിയിരുന്നു. സൊസൈറ്റി മുൻ സി.ഇ.ഒ മനേഷ് ഭാസ്‌കറിന്റെ നേതൃത്വത്തിലാണിത്.
കോവളത്തെ ബോണ്ട് വാട്ടർ സ്‌പോർട്സിനാണ് ആദ്യ രജിസ്‌ട്രേഷൻ ലഭിച്ചത്. സ്‌കൂബാഡൈവിംഗ്, കയാക്കിംഗ്, പരാസെയിലിംഗ് സാഹസിക വിനോദങ്ങൾക്കാണ് രജിസ്‌ട്രേഷൻ. വിവരങ്ങൾക്കും രജിസ്ട്രേഷനും : https://www.keralaadventure.org/ https://www.keralatourism.org/business/