മന്ത്രിക്ക് നിവേദനം നൽകി
Saturday 30 October 2021 12:28 AM IST
മലപ്പുറം: പൊതുമേഖല സ്പിന്നിംഗ് മില്ലുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ വിഷയങ്ങളുമായി കുറുകോളി മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന നേതാക്കൾ വ്യവസായ മന്ത്രി പി.രാജീവിന് നിവേദനം നൽകി. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് നേതാക്കൾക്ക് മന്ത്രി ഉറപ്പ് നൽകി. കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ എംപ്ലോയീസ് ഫെഡറേഷൻ(എസ്.ടി.യു) സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ്ണക്ക് ശേഷമാണ് നേതാക്കൾ മന്ത്രിയെ കണ്ടത്.