രണ്ട് മാസത്തിനിടെ അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ നടന്നത് 30 അക്രമസംഭവങ്ങൾ

Saturday 30 October 2021 12:25 AM IST


കാ​​​ബൂ​​​ൾ​​​:​​​ ​​​ര​​​ണ്ട് ​​​മാ​​​സ​​​ത്തി​​​നി​​​ടെ​​​ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​തി​​​രെ​​​ ​​​അ​​​ക്ര​​​മ​​​ങ്ങ​​​ളും​​​ ​​​ഭീ​​​ഷ​​​ണി​​​ക​​​ളു​​​മാ​​​യി​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്ത​​​ത് 30​​​ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ.​
​​ഇ​​​തി​​​ൽ​​​ 90​​​ ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും​​​ ​​​ചെ​​​യ്ത​​​ത് ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ​​​ ​​​താ​​​ലി​​​ബാ​​​നാ​​​ണെ​​​ന്നും​​​ ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.​​​ ​​​മൂ​​​ന്ന് ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ​​​ ​​​പി​​​ന്നി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ​​​ ​​​മാ​​​ത്രം​ ​ക​​​ണ്ടെ​​​ത്താ​​​നാ​​​യി​ല്ല.
അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ജേ​​​ണ​​​ലി​​​സ്റ്റ് ​​​യൂ​​​ണി​​​യ​​​നി​​​ൽ​​​ ​​​റെ​​​ക്കാ​​​ഡ് ​​​ചെ​​​യ്ത​​​ ​​​കേ​​​സു​​​ക​​​ളി​​​ൽ​​​ 40​​​ ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും​​​ ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​ശാ​​​രീ​​​രി​​​ക​​​മാ​​​യി​​​ ​​​ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്റേ​​​താ​​​ണ്.​
40​​​ ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം​​​അ​​​ക്ര​​​മ​​​ഭീ​​​ഷ​​​ണി​​​ക​​​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​​​സെ​​​പ്തം​​​ബ​​​ർ,​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ ​​​മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​ ​​​ന​​​ട​​​ന്ന​​​ ​​​അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല​​​ധി​​​ക​​​വും​​​ ​​​കാ​​​ബൂ​​​ളി​​​ന് ​​​പു​​​റ​​​ത്തു​​​ള്ള​​​ ​​​ ​​​പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്ത​​​വ​​​യാ​​​ണ്.​​​ ​​​കാ​​​ബൂ​​​ളി​​​ൽ​​​ ​​​ആ​​​റ് ​​​കേ​​​സു​​​ക​​​ൾ​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്തു.​
ഇ​​​തി​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തും​​​ ​​​ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​തു​​​മാ​​​യ​​​ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ട്.

​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​താ​ലി​ബാൻ
മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള​​​ ​​​അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്തി​​​ ​​​കു​​​റ്റ​​​ക്കാ​​​രെ​​​ ​​​ശി​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ​​​താ​​​ലി​​​ബാ​​​ൻ​​​ ​​​വ​​​ക്താ​​​വും​​​ ​​​സാം​​​സ്‌​​​കാ​​​രി​​​ക​​​ ​​​വ​​​കു​​​പ്പ് ​​​മ​​​ന്ത്രി​​​യു​​​മാ​​​യ​​​ ​​​സ​​​ബി​​​ഹു​​​ള്ള​​​ ​​​മു​​​ജാ​​​ഹി​​​ദ് ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.​​​ ​​​അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​സൈ​​​നി​​​ക​​​ ​​​പി​​​ന്മാ​​​റ്റ​​​ത്തി​​​ന് ​​​ശേ​​​ഷം​​​ ​​​മൂ​​​ന്ന് ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ​​​അ​​​ഫ്ഗാ​​​നി​​​ൽ​​​ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് ​​​നി​​​യ​​​മ​​​ങ്ങ​​​ൾ​​​ ​​​പി​​​ന്തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ​​​താ​​​ലി​​​ബാ​​​ൻ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​രാ​​​ജ്യ​​​ത്ത് ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ​​​ ​​​താ​​​ലി​​​ബാ​​​ൻ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി​​​ ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്ത് ​​​പു​​​തി​​​യ​​​ ​​​ബി​​​ൽ​​​ ​​​ത​​​യാ​​​റാ​​​ക്കാ​​​ൻ​ ​ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ​​​എ.​​​എ​​​ൻ.​​​ജെ.​​​യു​​​ ​​​ത​​​ല​​​വ​​​ൻ​​​ ​​​മ​​​സൊ​​​റൊ​​​ ​​​ലു​​​ട്ഫി​​​ ​​​പ​​​റ​​​ഞ്ഞു.

​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​നം​ ​ഏ​റ്റ​വു​മ​ധി​കം​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​ ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ​അ​ഫ്ഗാ​ൻ​ ​​ 2001​ ​മു​ത​ൽ​ 2021​ ​വ​രെ​ 53​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല്ല​പ്പെ​ട്ടു​ ​​ 2008​ൽ​ ​മാ​ത്രം​ 33​ ​മ​ര​ണം