പ്രളയത്തിൽ കൃഷി നാശം: നഷ്ടപരിഹാരം ഉടൻ

Saturday 30 October 2021 12:03 AM IST

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിലക്കം കൃഷിനാശമുണ്ടാകുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. ധന വകുപ്പുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകി.
ഇത്തവണത്തെ പ്രളയത്തിൽ 1.17 ലക്ഷം കർഷകരുടെ 56,038 ഹെക്ടറിലാണു വിളനാശമുണ്ടായത്. 465 കോടിയുടെ നാശമാണ് കണക്കാക്കുന്നത്. റബർ, കാപ്പി, കുരുമുളക്, ഏലം അടക്കമുള്ള കാർഷിക വിളകൾക്കാണ് കൂടുതൽ നാശമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement