ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ഹൈക്കോടതി വിധിക്ക് തത്കാലം സ്‌റ്റേ ഇല്ല

Saturday 30 October 2021 12:04 AM IST

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തത്കാലം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അപ്പീലുകളിൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതിയിലെ ഹർജിക്കാരനായ ജസ്റ്റിൻ പള്ളിവാതുക്കലിനും ഉൾപ്പടെ നോട്ടീസ് ഉത്തരവായി. സംസ്ഥാന സർക്കാർ, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്, എം.എസ്.എം സംസ്ഥാന സമിതി എന്നിവരാണ് സുപ്രീംകോടതിയിലെ ഹർജിക്കാർ. നാലാഴ്ചക്കകം മറുപടി നൽകണം.

സ്‌കോളർഷിപ്പ് പദ്ധതി 13 വർഷമായി വിദ്യാർത്ഥികൾക്ക് നൽകിയിരുന്നതാണെന്നും അടിയന്തര സ്റ്റേ വേണമെന്നും മൈനോറിറ്റി കമ്മിഷൻ ട്രസ്റ്റ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എന്നാൽ,​ കടുംപിടിത്തം പിടിച്ചാൽ സ്റ്റേ അപേക്ഷ തള്ളുമെന്ന്‌കോടതി താക്കീതു നൽകി.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച 2008ലെ സർക്കാർ ഉത്തരവ് 2021ലാണ് ഹൈക്കോടതി റദ്ദാക്കിയത്. എല്ലാ നൂനപക്ഷ സമുദായങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാൽ, ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഒരു വിഭാഗത്തിന് മാത്രം കൂടുതൽ ആനുകൂല്യം നൽകുന്നത് വിവേചനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സു​പ്രീം​കോ​ട​തി​ ​നി​ല​പാ​ട് ക​ന​ത്ത​ ​തി​രി​ച്ച​ടി: കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ന്യൂ​ന​പ​ക്ഷ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ലെ​ 80​:20​ ​അ​നു​പാ​തം​ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​സ്റ്റേ​ ​ചെ​യ്യാ​ത്ത​ ​സു​പ്രീം​കോ​ട​തി​ ​നി​ല​പാ​ട് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തോ​ടെ​ ​സ​ർ​ക്കാ​രി​ന്റെ​ ​മ​തേ​ത​ര​ത്വ​നി​ല​പാ​ട് ​പൊ​ള്ള​യാ​ണെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​ബോ​ദ്ധ്യ​മാ​യി.​ ​മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നോ​ട് ​പ​ക്ഷ​പാ​തി​ത്വം​ ​കാ​ണി​ച്ച​ ​സ​ർ​ക്കാ​ർ​ ​തെ​റ്റു​തി​രു​ത്താ​ൻ​ ​ത​യ്യാ​റാ​വ​ണം.​ ​ര​ണ്ട് ​ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​തു​ല്യ​മാ​യി​ ​കാ​ണു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ന്യൂ​ന​പ​ക്ഷ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​മാ​ത്രം​ ​ല​ഭി​ക്കേ​ണ്ട​ത​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​കോ​ട​തി​ ​വി​ധി​ ​വ​ന്ന​ത്.​ ​അ​ത് ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​ ​ഒ​ളി​ച്ചു​ക​ളി​ ​അ​വ​സാ​നി​പ്പി​ച്ച് ​കോ​ട​തി​ ​വി​ധി​ ​ന​ട​പ്പാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ധൈ​ര്യം​ ​കാ​ണി​ക്ക​ണം​-​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.