മൂന്നാം 'സ്വപ്‌നക്കൂട്" സമർപ്പണം ഇന്ന്

Saturday 30 October 2021 12:08 AM IST
കൂമ്പാറ ഫാത്തിമബി സ്കൂൾ വിദ്യാർത്ഥിനിയ്ക്കായി എൻ.എസ്.എസ് നേതൃത്വത്തിൽ പൂർത്തിയാക്കിയ വീട്

മുക്കം: കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്നാമത്തെ സ്വപ്‌നക്കൂട് ഇന്ന് സമർപ്പിക്കുന്നു.

എൻ.എസ്.എസ് ഭവന നിർമ്മാണ പദ്ധതിയ്ക്ക് തുടക്കമിട്ടത് 2016-ലാണ്. അപകടത്തിൽ പിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിയ്ക്കായിരുന്നു ആദ്യവീട്. രണ്ടാംപ്രളയത്തിൽ വീട് നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കാണ് രണ്ടാം സ്വപ്നക്കൂട് സമർപ്പിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിനിയുടെ വീടിന്റെ ദൈന്യത കണ്ടറിഞ്ഞ് മൂന്നാമത്തെ വീടിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. ഏറെ വൈകാതെ വീട് പൂർത്തിയാക്കാനുമായി. ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലും വിദ്യാലയ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്ത ഈ മിടുക്കിയ്ക്ക് പുതിയ "സ്വപ്നക്കൂട്" സമർപ്പിക്കുകയാണ്.