മത്സ്യബന്ധന യാനം: ഇൻഷ്വറൻസ് ചെലവ് സർക്കാർ വഹിക്കും

Saturday 30 October 2021 12:09 AM IST

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇൻഷ്വറൻസ് വിഹിതം അടുത്ത വർഷം മുതൽ സർക്കാർ വഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

നിലവിൽ യാനങ്ങൾക്ക് പ്രീമിയത്തിന്റെ 90 ശതമാനം സർക്കാർ വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ഇത് മൂലം മത്സ്യത്തൊഴിലാളികൾ പലരും ഇൻഷ്വറൻസെടുക്കാൻ താൽപര്യം കാട്ടുന്നില്ല. സംസ്ഥാനത്തെ മുഴുവൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

അപകടസാധ്യത കുറയ്ക്കുന്നതിന് മറൈൻ ഫൈബർ യാനങ്ങൾക്ക് പകരം എഫ്.ആർ.ബി യാനങ്ങൾ നൽകും.. എല്ലാ മത്സ്യത്തൊഴിലാളികൾക്കും രജിസ്‌ട്രേഷൻ നൽകുന്നതിന്റെ ഭാഗമായി സർവേ നടത്തും. കഴിഞ്ഞ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 40000 ലൈഫ് ജാക്കറ്റുകളാണ് വിതരണം ചെയ്തതെങ്കിലും പലരും ഇത് ധരിക്കാൻ തയ്യാറാകുന്നില്ല.നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ

ജില്ലാതല അദാലത്തുകൾ നടത്തും.