താൽക്കാലിക നിയമനം

Saturday 30 October 2021 12:11 AM IST

അടൂർ : ജനറൽ ആശുപത്രിയിൽ വികസനസമിതിയുടെ കീഴിൽ ഇ. സി. ജി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, റിസപ്ഷനിസ്റ്റ് / ഡാറ്റാ എൻട്രി ഒാപ്പറേറ്റർ എന്നീ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അവസാന തസ്തികയ്ക്ക് പ്ളസ് ടു, ഡി. സി. എ, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാനയോഗ്യത. പ്രായപരിധി നാൽപ്പത് വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവാസാന തീയതി നവംബർ 8.