374 ക്ഷേത്രങ്ങളിൽ ഒാൺലൈൻ വഴിപാട്

Saturday 30 October 2021 12:00 AM IST

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 374 ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകൾക്കുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.

നിലവിൽ ശബരിമലയുൾപ്പെടെ 27ക്ഷേത്രങ്ങളിലാണിതുളളത്.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടു, 30 ക്ഷേത്രങ്ങളിൽ മൊബൈൽ ആപ്പും ഏർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിലും ഓൺലൈൻ വഴിപാടുകൾക്കുള്ള സൗകര്യമുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനും ഒ.ടി.ടി.പ്ളാറ്റ്ഫോം തുടങ്ങും. തീയേറ്റർ റിലീസിന് ശേഷം നിർമ്മാതാക്കൾക്ക് വരുമാനമുണ്ടാക്കാനാണിതെന്ന .മന്ത്രി സജി ചെറിയാൻ അറിയിച്ചു.

വാട്ടർ അതോറിറ്റിക്ക്

കുടിശിക 2194.27കോടി

വാട്ടർ അതോറിറ്റിക്ക് കുടിശികയായ 2194.27കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു.ഇതിൽ 422.36 കോടിരൂപ സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ്. 1375.10 കോടിയാണ് വാട്ടർ അതോറിറ്റിയുടെ വരുമാനം. ചെലവ് 1650.64 കോടിയും. സംസ്ഥാനത്തെ മുഴുവൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്തും.