ഇന്റഗ്രേറ്റഡ് എൽ എൽ.ബി രണ്ടാം അലോട്ട്മെന്റ്
Saturday 30 October 2021 12:00 AM IST
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ 30ന് ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ www.cee.kerala.gov.in വെബ്സൈറ്റിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും 30 മുതൽ നവംബർ നാലിന് വൈകിട്ട് 5വരെ സമയമുണ്ട്. ഹെല്പ് ലൈൻ: 0471 2525300.