പക്ഷാഘാത ദിനാചരണം
Saturday 30 October 2021 12:26 AM IST
പത്തനംതിട്ട : ജനറൽ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. റെജി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ഡോ.താജ് പോൾ പനക്കൽ, ഡോ.ജയശങ്കർ.സി.ആർ, വാർഡ് കൗൺസിലർ സിന്ധു അനിൽ, പി.കെ.ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, ജയപ്രകാശ് പി.കെ എന്നിവർ പങ്കെടുത്തു. ബോധവത്കരണ ക്ലാസ്സിന് ന്യൂറോളജി വിഭാഗം ഡോ.സ്റ്റാൻലി ജോർജ് നേതൃത്വം നൽകി.