ലഹരി വിരുദ്ധ സൈക്കിൾ റാലി
Saturday 30 October 2021 12:27 AM IST
കലഞ്ഞൂർ : എക്‌സൈസ് വകുപ്പിന്റെയും കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.ജയഹരി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രഥമാദ്ധ്യാപിക ടി.നിർമ്മല പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.ബിനു, എ.ടി. ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. ശ്രീരാജ്, ആർ.രതീഷ്, ബി. ബാബു, സി.പി.ഒമാരായ ഫിലിപ്പ് ജോർജ്, ജിഷ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.