ജിയോഫോൺ നെക്‌സ്റ്റ് ദീപാവലിക്കെത്തും; വില ₹6,499

Saturday 30 October 2021 3:33 AM IST

കൊച്ചി: റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ 'ജിയോഫോൺ നെക്‌സ്‌റ്റ്" ദീപാവലിക്ക് ഉപഭോക്താക്കളിലേക്കെത്തും. വില 6,499 രൂപ. 1,999 രൂപയ്ക്ക് ബുക്ക് ചെയ്യാം. ബാക്കി 18/24 മാസത്തവണകളായി അടയ്ക്കണം. ആൻഡ്രോയിഡ് അധിഷ്‌ഠിത പ്രഗതി ഒ.എസ് ആണുള്ളത്. 10 ഇന്ത്യൻ ഭാഷകൾ ഫോൺ സപ്പോർട്ട് ചെയ്യും.