പകിട്ടോടെ പാകിസ്ഥാൻ

Saturday 30 October 2021 3:53 AM IST

പാകിസ്ഥാൻ 5 വിക്കറ്റിന് അഫ്ഗാനെ കീഴടക്കി

ദു​​​ബാ​​​യ്:​​​ ​​​ട്വ​​​ന്റി​​​-20​​​ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ​​​ ​​​സൂ​​​പ്പ​​​ർ​​​ 12​​​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ജ​യ​ത്തോ​ടെ​ ​പാ​കി​സ്ഥാ​ൻ​ ​സെ​മി​യ്ക്ക​രി​കി​ലെ​ത്തി.
ഗ്രൂ​​​പ്പ് 2​​​ലെ​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ഇ​ന്ന​ലെ​ ​അ​ഫ്ഗാ​നി​സ്ഥാ​നെ​ 5​ ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​പാ​കി​സ്ഥാ​ൻ​ ​സെ​മി​ ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പി​ച്ച​ത്.​ ​​​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ​​​ ​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 6​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 147​​​ ​​​റ​​​ൺ​​​സെ​​​ടു​​​ത്തു.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​കി​സ്ഥാ​ൻ​ ​ആ​റ് ​പ​ന്ത് ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(148​/5).​
18​-ാ​മ​ത്തെ​ ​ഓ​വ​ർ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​പാ​കി​സ്ഥാ​ന് ​ജ​യി​ക്കാ​ൻ​ 12​ ​പ​ന്തി​ൽ​ 24​ ​റ​ൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​ക​രിം​ ​ജ​ന്ന​ത്ത് ​എ​റി​ഞ്ഞ​ ​അടുത്ത​ ​ഓ​വ​റി​ൽ​ 4​ ​സി​ക്സ് ​നേ​ടി​ ​ആ​സി​ഫ് ​അ​ലി​ ​പാ​കി​സ്ഥാ​നെ​ ​വി​ജ​യ​തീ​ര​ത്തേ​ക്ക് ​ആ​ന​യി​ക്കു​ക​യാ​യി​രു​ന്നു.​ 7​ ​പ​ന്ത് ​നേ​രി​ട്ട​ ​ആ​സി​ഫ് ​അ​ലി​ 25​ ​റ​ൺ​സ് ​നേ​ടി.​ ​
ക്യാ​പ്ട​ൻ​ ​ബാ​ബ​ർ​ ​അ​സം​ 47​ ​പ​ന്തി​ൽ​ 51​ ​റ​ൺ​സ് ​നേ​ടി​ ​പാ​ക് ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യി.​ ​ഫ​ക​ർ​ ​സ​മാ​ൻ​ ​(30)​​​ ​ഷൊ​ഹൈ​ബ് ​മാ​ലി​ക്ക് ​(15​ ​പ​ന്തി​ൽ​ 19​)​​​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​റ​ഷി​ദ് ​ഖാ​ൻ​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.
​തു​ട​ക്ക​ത്തി​ൽ​ ​വ​ൻ​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ട​ ​അ​ഫ്ഗാ​ൻ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 76​/6​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​
എ​ന്നാ​ൽ​ ​അ​വി​ടെ​ ​വ​ച്ച് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ 32​ ​പ​ന്തി​ൽ​ 35​ ​റ​ൺ​സെ​ടു​ത്ത​ ​ക്യാ​പ്ട​ൻ​ ​ന​ബി​യു​ടേ​യും​ 25​ ​പ​ന്തി​ൽ​ 35​ ​റ​ൺ​സെ​ടു​ത്ത​ ​ഗു​ലാ​ബ്‌​ദി​ൻ​ ​ന​യി​ബി​ന്റേ​യും​ ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​അഫ്ഗാൻ ഭേ​ദ​പ്പെ​ട്ട​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​ഭേ​ദി​ക്ക​പ്പെ​ടാ​ത്ത​ ​ഏ​ഴാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 45​ ​പ​ന്തി​ൽ​ 75​ ​റ​ൺ​സ് ​അ​ടി​ച്ചെ​ടു​ത്തു.​ ​
ന​ബി​ 5​ ​ഫോ​റും​ ​ന​യി​ബ് 4​ ​ഫോ​റും​ 1​ ​സി​ക്സും​ ​നേ​ടി.​ ​ടീം​ ​സ്കോ​ർ 7ൽ ​വ​ച്ച് ​ഓ​പ്പ​ണ​ർ​ ​ഹ​സ്ര​ത്തു​ള്ള​ ​സ​സാ​യി​യെ​ ​റൗ​ഫി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഇ​മാ​ദ് ​വ​സി​മാ​ണ് ​പാ​കി​സ്ഥാ​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി​യ​ത്.​ ​
മ​റ്റൊ​രു​ ​ഓ​പ്പ​ണ​ർ​ ​മൊ​ഹ​മ്മ​ദ് ​ഷെ​ഹ​സാ​ദ് ​ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി​ക്ക് ​വി​ക്ക​റ്റ് ​സ​മ്മാ​നി​ച്ച് ​മ​ട​ങ്ങി.​ ​പി​ന്നീ​ട് ​മു​ൻ​നി​ര​ ​ചീ​ട്ടു​കൊ​ട്ടാ​രം​ ​പോ​ലെ​ ​ത​ക​രു​മ്പോ​ൾ​ ​ക്രീ​സി​ലെ​ത്തി​യ​ ​ന​ബി​യും​ ​ന​യി​ബും​ ​അ​ഫ്ഗാ​ന്റെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​
പാ​കി​സ്ഥാ​നാ​യി​ ​ഇ​മാ​ദ് ​വ​സിം​ ​ര​ണ്ടും​ ​ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി,​​​ ​ഹാ​രി​സ് ​റൗ​ഫ്,​​​ ​ഹ​സ്സ​ൻ​ ​അ​ലി,​​​ ​ഷ​ഹ​ദാ​ബ് ​ഖാ​ൻ​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​

Advertisement
Advertisement