നാളെ നിർണായകം
ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് 2ൽ ഇന്ത്യ നിർണായക മത്സരത്തിൽ നാളെ ന്യൂസിലൻഡിനെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഇന്ന് ജയിച്ചാലെ സെമിയിലേക്കുള്ള പ്രതീക്ഷ സജീവമായി നിലനിറുത്താൻ പറ്റു. ട്വന്റി-20യിൽ ഇതുവരെ 16 തവണ മുഖാമുഖം വന്നതിൽ 6 തവണയേ ഇന്ത്യയ്ക്ക് ജയിക്കാനായുള്ളൂ. 8 തവണ ന്യൂസിലൻഡ് ജയിച്ചപ്പോൾ 2 മത്സരം ടൈ ആയി. ഹാർദ്ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ ബൗൾ ചെയ്തത് ശുഭ സൂചനയാണ് നൽകുന്നത്.ന്യൂസിലൻഡിന് ശേഷം അഫ്ഗാനെയും സ്കോട്ട്ലാൻഡിനേയും നമീബിയയേയുമാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.
പ്രധാന മത്സരത്തിന് മുന്നോടിയായി മാനസീകമായി ഉന്മേഷവാന്മാരാകാൻ ഇന്നലെ ഇന്ത്യൻ ടീം ദുബായിൽ ബീച്ച് വോളിബാൾ കളിയിൽ ഉൾപ്പെടെ ഏർപ്പെട്ടു.