എസ്.ബി.ഐ ബി.എ.എഫ് എ.യു.എം 20,000 കോടി രൂപ കടന്നു

Sunday 31 October 2021 12:22 AM IST

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്.ബി.ഐ മ്യൂച്ച്വൽ ഫണ്ടിന്റെ ഈയിടെ അവതരിപ്പിച്ച എസ്.ബി.ഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിൽ രണ്ട്, മൂന്ന് നിര റീട്ടെയിൽ നിക്ഷേപകരിൽ നിന്നും റെക്കാഡ് വരവ് രേഖപ്പെടുത്തി. ഫണ്ടിലേക്കുള്ള 65 ശതമാനം വരവും രണ്ട്, മൂന്ന് നിര റീട്ടെയിൽ നിക്ഷേപകരിൽ നിന്നാണ്. മുൻ നിരയിലുള്ള എട്ടു നഗരങ്ങളിൽ നിന്നായിരുന്നു ബാക്കി. ഫണ്ട് ഹൗസിന്റെ മറ്റൊരു ഹൈബ്രിഡ് സ്‌കീമായ എസ്.ബി.ഐ ഹൈബ്രിഡ് ഫണ്ടിന്റെ മാനേജ്‌മെന്റിനു കീഴിലുള്ള ആസ്തികൾ (എ.യു.എം) 50,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. ഈ രംഗത്തെ ഏറ്റവും വലിയ ഇക്വിറ്റി കേന്ദ്രീകരിച്ചുള്ള സജീവ ഫണ്ടാണിത്.

എസ്.ബി.ഐ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ടും ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഫണ്ടാണ്. ഈയിടെ സമാപിച്ച എൻ.എഫ്.ഒയിൽ എസ്.ബി.ഐ ബി.എ.എഫ് മ്യൂച്ച്വൽ ഫണ്ട് വ്യവസായത്തിലെ എക്കാലത്തെയും ഉയർന്ന എ.യു.എം സമാഹരിച്ചു. സ്ഥിരമായ പുതിയ വരവുകളുടെ പിന്തുണയിൽ ഫണ്ട് എ.യു.എം 20,000 കോടി രൂപ കടന്നു. ഈ എൻ.എഫ്.ഒയിലൂടെ ഫണ്ട് ഹൗസ് 93 ശതമാനം പിൻകോഡുകളും കവർ ചെയ്തു. രാജ്യത്തുടനീളം നാലു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.

Advertisement
Advertisement