പരിസ്ഥിതി സെമിനാർ
Sunday 31 October 2021 12:39 AM IST
തിരുവല്ല: ഓരോ ദുരന്തങ്ങളും നൽകുന്ന പാഠങ്ങൾ അവഗണിക്കരുതെന്നും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പ പറഞ്ഞു. യു.ആർ.ഐ. പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീസ് സെന്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പെരിയാറും ആശങ്കകളും എന്ന വിഷയത്തിൽ ബിജോയ് ഡേവിഡ് പ്രബന്ധം അവതരിപ്പിച്ചു. പി.പി.ജോൺ, ഡോ.സൈമൺ ജോൺ, ലാലുപോൾ എ.വി.ജോർജ്ജ്, മുളവന രാധാകൃഷ്ണൻ, തോമസ് മാമ്മൻ, പ്രിൻസ്, ജോസ് പള്ളത്തുചിറ, വി.എം.ജോസഫ് എന്നിവർ പ്രസംഗിച്ചു.