രണ്ടു ഷട്ടറുകൾ തുറന്നു

Sunday 31 October 2021 12:43 AM IST

പത്തനംതിട്ട : കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. ഇന്നലെ രാവിലെ 8 ന് ശേഷമാണ് ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 50 കുമക്‌സ് മുതൽ 200 കുമക്‌സ് വരെ, ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിട്ടത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങരുതെന്നും കളക്ടർ അറിയിച്ചു.

Advertisement
Advertisement