പൊലീസ് അസോസിയേഷൻ വാർഷിക തിരഞ്ഞെടുപ്പ്

Sunday 31 October 2021 12:49 AM IST

പത്തനംതിട്ട: പൊലീസ് അസോസിയേഷൻ വാർഷിക തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയിലേക്ക് ആകെയുള്ള 45 സീറ്റുകളിലും ഔദ്യോഗിക പാനലിൽ മത്സരിച്ചവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്ന ഇന്നലെ ഒരു യൂണിറ്റിലും ഔദ്യോഗിക പാനലിന് എതിരുണ്ടായിരുന്നില്ല.
സംഘടനയുടെ നിലവിലെ പ്രസിഡന്റ് ടി.എൻ. അനീഷ് ജില്ലാ പൊലീസ് ആസ്ഥാന കാര്യാലയത്തിൽ നിന്നും സെക്രട്ടറി ജി. സക്കറിയ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്ഥാന നിർവാഹക സമിതിയംഗം രാധാകൃഷ്ണപിള്ള ക്രൈംബ്രാഞ്ചിൽ നിന്നും ട്രഷറർ പി.എച്ച്. അൻസിം പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ നിന്നും വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Advertisement
Advertisement