സ്വീകരണം നൽകി

Sunday 31 October 2021 12:36 AM IST
അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി നൽകിയ സ്വീകരണത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സംസാരിക്കുന്നു

പത്തനംതിട്ട : എ.ഐ.ഡബ്ള്യു.സി നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാജു നെടുവേലിമണ്ണിൽ, ബിജോയ് ടി. മാർക്കോസ്, മോനി വർഗീസ്, ജിതിൻ രാജ്, എബി തെള്ളിയൂർ, ബിന്ദു ബിനു, അരവിന്ദ് അട്ടത്തോട്, രഞ്ജി നെല്ലാട്, ജോസഫ് വിജയ്, സതീഷ് അന്ത്യാളങ്കാവ്, ലിനു വർഗീസ്, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.