മാർപാപ്പ വരുന്നത് ആഹ്ലാദകരം: കെ. സുരേന്ദ്രൻ

Saturday 30 October 2021 11:22 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നതാവും മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ക്രൈസ്തവ നേതൃത്വത്തിന്റെ വലിയൊരു ആവശ്യമായിരുന്നു ഇത്. മാർപ്പാപ്പ കേരളം സന്ദർശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണ്. ഇന്ത്യയിലെ ക്രൈസ്തവർക്ക് ആഹ്ലാദകരമായ ദിവസമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Advertisement
Advertisement