രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നവംബർ 29ന്, സീറ്റ് ജോസ് വിഭാഗത്തിന് തന്നെ ലഭിച്ചേക്കും, മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി

Sunday 31 October 2021 1:40 PM IST

തിരുവനന്തപുരം:രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നവംബർ 29ന്.ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. സീറ്റ് ജോസ് വിഭാഗത്തിന് തന്നെ ലഭിച്ചേക്കും.

മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവർ പരിഗണനയിലുണ്ട്. അടുത്ത മാസം ഒൻപതിന് വിജ്ഞാപനമിറങ്ങും. 16ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.കാലാവധി പൂർത്തിയാകും മുൻപ് ജോസ് രാജിവച്ചിരുന്നു. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്. മുന്നണിമാറ്റത്തെ തുടർന്നായിരുന്നു നടപടി .2024 ജൂലായ് ഒന്നുവരെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി.