മേഖലാ സമ്മേളനം
Monday 01 November 2021 12:52 AM IST
പാലക്കാട്: അഗ്നിരക്ഷാ സംവിധാനത്തെ ആധുനികീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മിഷൻ നടത്തിയ പഠനറിപ്പോർട്ട് നടപ്പാക്കുക, മുഴുവൻ ജീവനക്കാർക്കും ഗ്രേഡ് പ്രൊമോഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്ക് അസോസിയേഷൻ (കെ.എഫ്.എസ്.ഡി. ആൻഡ് എം.എ) പാലക്കാട് മേഖലാ സമ്മേളനം ഉന്നയിച്ചു. സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷിജോർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഒ.പി. ഷാജിമോൻ, പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ആർ. ജോസ് (പ്രസിഡന്റ്), നന്ദകുമാർ (വൈസ് പ്രസിഡന്റ്), മനോജ് (സെക്രട്ടറി), നിജീഷ് (ജോ.സെക്രട്ടറി), അനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.