7167 രോഗികൾ, 10.99% ടി.പി.ആർ

Monday 01 November 2021 12:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7167 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. 10.99ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 7മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 146 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6879 പേർ സമ്പർക്ക രോഗികളാണ്. 221 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 42ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 6439 പേർ രോഗമുക്തി നേടി. 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.

@ വ്യാപനം കുറയുന്നു

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെയും കുറവ്. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂർ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂർ 304, ആലപ്പുഴ 270, വയനാട് 269, കാസർകോട് 137 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 4,968,657.

Advertisement
Advertisement