'കേ​ര​ള​കൗ​മു​ദി​ ​എ​ന്നും​ സംരംഭകർക്കൊപ്പം"

Monday 01 November 2021 12:35 AM IST

കൊച്ചി: കേരളകൗമുദി കൊച്ചിയിൽ നൂറുവർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത പ്രമുഖ വ്യവസായികളെ ആദരിച്ചു.

വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കേരളകൗമുദിയുടെ നിലപാട് മാതൃകാപരമാണെന്നും എല്ലാക്കാലത്തും സംരംഭകർക്കൊപ്പം നിന്ന പാരമ്പര്യമാണ് പത്രത്തിനുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട കേരളകൗമുദിയുടെ സമീപനം ക്രിയാത്മകമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു.

അക്വാടെക് സി.ഇ.ഒ. ടി.പി. സജി തൂമ്പയിൽ, തിരുവാണിയൂർ മറിയം ഗ്രാനൈറ്റ് ഉടമ സജി കെ. ഏലിയാസ്, പെരുമ്പാവൂർ ശ്രീദേവി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ടി.വി. മുരളി,

പെരുമ്പാവൂർ ശ്രീസ്വാമിവൈദ്യഗുരുകുലം മാനേജിംഗ് ട്രസ്റ്റി ഡോ.അഭിലാഷ് വി.ആർ. നാഥ്, പെരുമ്പാവൂരിലെ ഇന്ത്യ ടെക് കൺസ്ട്രക്ഷൻ കമ്പനി സി.ഇ.ഒയും സംസ്ഥാനത്തെ അറിയപ്പെടുന്ന കരാറുകാരനുമായ കെ.ഒ. ജോസ് കേളകത്ത്, ഹോംടെക് ബിൽഡേഴ്സ് ഉടമ മിൽസൺ ജോർജ്, നിയോ ക്ലാസിക്കൽ ടൂർസ് എം.ഡി. നിഷിജിത്ത് കെ. ജോൺ, പെരുമ്പാവൂരിലെ സ്മാർട്ട് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷൈൻ ഷാജി, കേരളകൗമുദി കുമ്പളങ്ങി ഏജന്റ് ജോഷി കുമ്പളങ്ങി എന്നിവരെ കേരളകൗമുദിക്കുവേണ്ടി മന്ത്രി പി.രാജീവ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Advertisement
Advertisement