വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
Monday 01 November 2021 12:54 AM IST
എടത്തനാട്ടുകര: വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ ഇല്ലാത്ത സംഭവങ്ങൾ പ്രചരിപ്പിച്ച് വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം എടത്തനാട്ടുകര, അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി സംഘടിപ്പിച്ച മുജാഹിദ് ഏരിയാ വിചാരവേദി ആവശ്യപ്പെട്ടു.'വെറുപ്പിനെതിരെ സൗഹൃദ കേരളം' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിചാരവേദി വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് അദ്ധ്യക്ഷനായി. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായി. അബ്ദുൾ മാലിക് സലഫി, ഹാരിസ് ഇബ്നു സലീം, ജംഷീർ സ്വലാഹി, ഒ. മുഹമ്മദ് അൻവർ, ടി.കെ. ത്വൽഹത്ത് സ്വലാഹി, അബ്ദുൾ ഹമീദ് ഇരിങ്ങൽത്തൊടി, റിഷാദ് പൂക്കാടഞ്ചേരി, സാദിഖ് ബിൻ സലീം, എം. സുധീർ ഉമ്മർ എന്നിവർ പ്രസംഗിച്ചു.